ധനേഷ് കാട്ടൂപ്പാടത്ത്…….

എന്റെ ഓര്‍മ്മകള്‍ , എന്റെ വാക്കുകള്‍….

കുറച്ചു തീക്കുനി കവിതകള്‍ ….കത്തുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായി ഇതാ പവിത്രന്‍ തീക്കുനിയുടെ ഏതാനും കവിതകള്‍.. ഡിസംബര്‍ 22, 2009

നോവ്‌
ഭൂമിയെ
നോവിച്ചു  ഞാന്‍  കല്ലുവെട്ടുകാരനായി.
ഇരയെ
നോവിച്ചു   ഞാന്‍ മീന്പിടുതക്കാരനുമായി .
പിന്നെ
നിന്നെ നോവിച്ചു ഞാന്‍
കാമുകനായി .
ഇന്ന്
എന്നെത്തന്നെ
നോവിച്ചു നോവിച്ചു
ഞാന്‍ കവിയുമായി

പവിത്രന്‍ തീക്കുനി തീക്കുനി

കുട
വെയിലില്ലായിരുന്നു
മഴയും.
എന്നിട്ടും നീയെന്നെ ചൂടി നടന്നു.
ഇടയ്ക്ക് ചരിച്ചുപിടിച്ചു.
ഇടയ്ക്ക് മറച്ചും.
ഇല്ലാത്ത കുന്നിന്റെ നെറുകയിലെ
വീടെത്തിയപ്പോള്‍,
ഒടിച്ചുമടക്കി, പുറത്തുവെച്ചു
നീയകത്തേക്ക്  പോയി
വയ്കാതെ വാതിലടച്ചു.

“ഒരു നോട്ടം കൊണ്ട്
എന്‍റെ സുര്യനെ നീ കീഴടക്കി…
ഒരു മന്ദ സ്മിതം കൊണ്ട്
എന്‍റെ റോസ്സാപ്പുവ്
നീ അടര്‍ത്തിയെടുത്തു‌….
ഒരു ചുംബനം കൊണ്ട്
എന്‍റെ നക്ഷത്രത്തെ
നീ ശ്വാസം മുട്ടിച്ചുകൊന്നു…

പ്രണയപര്‍വം
ഒരു ചില്ലക്ഷരം
കൊണ്ടെങ്കിലും നിന്റെ
ഹൃദയതിലെന്നെ
കുറിച്ചിരുന്നെങ്കില്‍

ഒരു ശ്യാമവര്‍ണം
കൊണ്ടെങ്കിലും നിന്റെ
പ്രണയത്തിലെന്നെ
വരച്ചിരുന്നെങ്കില്‍,

ഒരു കനല്‍ക്കട്ട
കൊണ്ടെങ്കിലും നിന്റെ
സ്മ്രിതികളിലെന്നെ
ജ്വലിപ്പിച്ചുവെങ്കില്‍,

ഒരു വെറും മാത്ര
മാത്രമെങ്കിലും നിന്‍
കനവിലേക്കെന്നെ
വിളിച്ചിരുന്നെങ്കില്‍,

അതുമതി  തോഴി,
കഠിനവ്യഥകള്‍
ചുമന്നുപോകുവാന്‍
കല്പാന്തകാലത്തോളം ….നിന്നൊടെനിക്ക് ഇഷ്ടമായിരുന്നു…

അജ്ഞാതമായ
ഒരു ലെവല്‍ ക്രോസില്‍വച്ചു
ഞാന്‍ ഞെട്ടി ഉണര്‍ന്നപ്പോഴേക്കും
ഏതു സ്റ്റെഷനിലാണ് നീ
ഇറങ്ങി മറഞ്ഞത്‌…?

ഏതു ജന്മത്തിലാണ് വീണ്ടും
നാമിനി കണ്ടുമുട്ടുന്നത്….?”

പവിത്രന്‍ തീക്കുനി

എന്നിട്ടും

അതി മധുരമായി
നീയെന്നെ ചതിച്ചു,എങ്കിലും
കവിത കൊണ്ടെന്റെ
വിധിയെ വെല്ലുന്നു..

അതി ലളിതമായി
നീയെന്നെമുറിച്ചു
എങ്കിലും
ലഹരി കൊണ്ടെന്റെ
മുറിവ് തുന്നുന്നു ഞാന്‍

ഞാനൊരു മുറിവാണ്,
എങ്കിലും
നീയതില്‍ താമസിക്കും.

ഇരു ധ്രുവങ്ങളിലാണ് നാം
എങ്കിലും
ഒരു ദു:സ്വപ്നത്തിന്റെ
ചരിവില്‍ വച്ച്
നമ്മള്‍ കണ്ടുമുട്ടും

കാവല്‍

തന്റെ കാശ്  തീരുവോളം
തന്നോടൊപ്പം കള്ളുകുടിച്ച
കൂട്ടുകാരിലൊരാളെയും
നേരം വെളുത്തപ്പോള്‍
അയാള്‍ കണ്ടില്ല.
എങ്കിലും
സങ്കടം തോന്നിയില്ല.
താന്‍ എല്ലും മുള്ളും എറിഞ്ഞുകൊടുത്ത
പട്ടി, കാവല്‍പോലെ
കള്ളുഷാപ്പിന്റെ
തിണ്ണയില്‍ അയാള്ക്ക-
രികില്തന്നെയുണ്ടായിരുന്നു .

അപേക്ഷ

വാക്കുകള്‍കൊണ്ടു ഞാന്‍
തീര്‍ക്കുന്ന വീടിന്റെ
താക്കോല്‍ നിനക്കേകി
ഞാന്‍ മറയും

ഞാനതിന്‍ മുറ്റത്ത്‌
നട്ടിട്ടുപോകുന്ന ഭ്രാന്തിനെ
പൂവരുവോളം നീ
കാത്തിടേണം

ഒരു വളവില്‍ വെച്ച്

കഥകള്‍ പകുത്തും
വ്യഥകള്‍ മറന്നും
കവിത പറഞ്ഞും
കള്ളുമോന്തിയും
പ്രണയത്തിറ കെട്ടിയാടിയും
കനല്‍ക്കാവടിയേന്തിയും
വീതികുറഞ്ഞ വഴിയിലൂടെ
നാമിങ്ങനെ കടന്നുപോകെ

ഒരു വളവില്‍വെച്ച്‌
നിനക്കെന്നെ നഷ്ടപ്പെടും
സ്നേഹിച്ചും കലഹിച്ചും പങ്കുവച്ചും
ആര്‍ത്തി തീര്‍ന്നിട്ടില്ലെങ്കിലും
അങ്ങനെത്തന്നെ സംഭവിക്കും
മഞ്ഞിലും മഴയിലും
വെയിലിലും നിലാവിലും
ഇരുളിലും
ചെന്നിരിക്കാറുള്ള എല്ലാ ചെരിവുകളിലും
നീയെന്നെ തേടിക്കൊണ്ടേയിരിക്കും

തെറ്റിപ്പോകും
നിന്‍റെ കണക്കുകളെല്ലാം
വറ്റിപ്പോകും
പ്രതീക്ഷകളെല്ലാം
പണിതീരുന്നതിനിടയില്‍ പിളര്‍ന്നുപോകുന്ന
നിന്‍റെ അരകല്ലുപോലെ

ഞാനുണ്ടാവും
ഓര്‍മ്മകളില്‍
നീ കറുക്കുന്നതും വെളുക്കുന്നതും
ചുവക്കുന്നതും കണ്ടുകൊണ്ടെപ്പൊഴും

മറ്റെവിടെയുമല്ല
വരാന്തയില്‍ത്തന്നെ
നിന്‍റെ ഹൃദയത്തിന്‍റെ .

ഉത്തരാധുനികം

പറ്റിയ സ്പോണ്‍സറെ കിട്ടാഞ്ഞിട്ടും
ചാനലുകാരന്റെ സമയത്തെ പരിഗണിച്ചും
അയാള്‍ ആത്മഹത്യ
മറ്റൊരു ദിവസത്തേയ്ക്ക്‌ മാറ്റിവെച്ചു.
Advertisements
 

4 Responses to “കുറച്ചു തീക്കുനി കവിതകള്‍ ….കത്തുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായി ഇതാ പവിത്രന്‍ തീക്കുനിയുടെ ഏതാനും കവിതകള്‍..”

  1. arjun Says:

    sooooooooooooooooooo niceeeeeee

  2. eldho Says:

    നന്നായിരിക്കുന്നു തീ തുപ്പുന്ന വാക്കുകള്‍ …. നന്ദി പ്രിയ സുഹുര്ത്തെ ….

  3. satheesan Says:

    പലതും വായിച്ചതായിരുന്നു …നല്ല സംരംഭം ..നന്ദി സുഹൃത്തെ ..


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )