ധനേഷ് കാട്ടൂപ്പാടത്ത്…….

എന്റെ ഓര്‍മ്മകള്‍ , എന്റെ വാക്കുകള്‍….

..നിര്‍ഭാഗ്യവാന്‍.. ഏപ്രില്‍ 19, 2010

ആനകള്‍ വേട്ടയാടപ്പെടുന്നത്
കാട്ടില്‍ മാത്രമാണ് .
ചതിക്കുന്ന കുഴിയും,തോക്കും
മാത്രമാണവര്‍ക്ക് ഭയം.
പട്ടിണി കിടന്നും,
വിഷം കഴിച്ചുമവര്‍ മരിക്കുന്നില്ല .
അവര്‍ ഭാഗ്യവാന്മാര്‍

പക്ഷികള്‍ വേട്ടയാടപ്പെടുന്നത്
മരത്തിലും , മാനത്തുമാണ്
വലയും , കൂടുമാണവര്‍ക്ക് ഭയം
മിന്നലേറ്റും ,
വെള്ളത്തില്‍ മുങ്ങിയുമാവര്‍ മരിക്കുന്നില്ല.
അവരും ഭാഗ്യവാന്മാര്‍.

മത്സ്യങ്ങള്‍ വേട്ടയാടപ്പെടുന്നത്
വെള്ളത്തില്‍ മാത്രമാണ്.
ഇരകോര്‍ത്ത ചൂണ്ടയും, വളഞ്ഞു പിടിക്കുന്ന
വലയുമാണവര്‍ക്ക് ഭയം.
വണ്ടി മുട്ടിയും,
തലയിടിച്ചും അവര്‍ മരിക്കുന്നില്ല.
അവരും ഭാഗ്യവാന്മാര്‍.

പക്ഷെ ,
എവിടെയുമെപ്പോഴും
വേട്ടയാടപ്പെടുന്നത് മനുഷ്യനാണ്
കാട്ടിലും,വീട്ടിലും
മാനത്തും,കടലിലും.
അവനൊളിക്കാനിടമില്ല.
അവന്റെ ഓര്‍മ്മകള്‍ പോലും
അവനെ വേട്ടയാടി കൊല്ലും..
നിര്‍ഭാഗ്യവാന്‍ ….

By
ധനേഷ് കാട്ടൂപ്പാടത്ത്.

Advertisements
 

4 Responses to “..നിര്‍ഭാഗ്യവാന്‍..”

  1. prekshakan Says:

    manoharamaayirikkunnu dhanesh… nalla chinthakal…

  2. accountstips Says:

    ധനേഷ് എത്ര ശരി… പക്ഷെ ഒന്നോര്‍ക്കുക.. പലപ്പോഴും അഹാരത്തിനല്ലാതെ ഒരു രസത്തിനു വേണ്ടി വേട്ടയാടുന്ന മറ്റൊരു ജീവിയും ഈ ഭുലോകത്തില്ലാ..

  3. accountstips Says:

    ധനേഷ് എത്ര ശരി… പക്ഷെ ഒന്നോര്‍ക്കുക.. പലപ്പോഴും അഹാരത്തിനല്ലാതെ ഒരു രസത്തിനു വേണ്ടി വേട്ടയാടുന്ന മറ്റൊരു ജീവിയും ഈ ഭുലോകത്തില്ലാ.. മനുഷ്യനല്ലാതെ


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )