ധനേഷ് കാട്ടൂപ്പാടത്ത്…….

എന്റെ ഓര്‍മ്മകള്‍ , എന്റെ വാക്കുകള്‍….

അവരപ്പോഴും പ്രണയിക്കുകയായിരുന്നു… ഫെബ്രുവരി 17, 2010

അവരപ്പോഴും പ്രണയിക്കുകയായിരുന്നു…
പേരിനൊപ്പം ബിരുദങ്ങളൊന്നും പതിച്ചുകിട്ടിയിട്ടില്ലാത്ത കാലം, പ്രീ -ഡിഗ്രി കാലം .അതിന്റെയും അവസാന കാലം ..ഇനിമുതല്‍ പ്രീ- ഡിഗ്രി മുത്തച്ചനെ അവിടെ കാണില്ല … കായകല്പ ചികിത്സ നല്‍കി യുവത്വം തിരിച്ചു നല്‍കി കോളേജിന്റെ മരച്ചുവട്ടില്‍ നിന്നും വേരോടെ പിഴുതെടുത്ത്‌ യവ്വനം നിറഞ്ഞു നില്‍ക്കുന്ന സ്കൂളിന്റെ മുറ്റത്ത്‌ പുതിയ പേരുകൊടുത്തു നടും..അവര്‍ അവിടെ ഒരിക്കല്‍ കൂടി നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചു ജനഗണമന പാടും..നാടിനുവേണ്ടി പ്രതിജ്ഞ ചെയ്യും…അപ്പോഴും അവര്‍ പ്രണയിക്കുകയായിരുന്നു ..ആ കാലത്തിന്റെ സ്മരണയ്ക്ക് വേണ്ടി ..നാളേയ്ക്കു വേണ്ടി …

അവരപ്പോഴും പ്രണയിക്കുകയായിരുന്നു…
എഞ്ചിനീയറിംഗ് കോളേജിന്റെ പടികടക്കുംപോഴും അവന്റെ മനസ്സില്‍ അവന്‍ നാളെ കെട്ടിപ്പടുത്തുന്ന കെട്ടിടങ്ങളായിരുന്നു ..നിലകളായിരുന്നു..അതിന്റെ ഒരു കോണില്‍ അവളുടെ മുഖം തെളിഞ്ഞു നിന്നു…തൊട്ടരുകില്‍ അവന്റെയും … അവളെക്കാളേറെ ഭംഗി തോന്നിച്ച മുഖങ്ങള്‍ അവനെ നോക്കി പുഞ്ചിരിച്ചപ്പോളൊക്കെയവന്‍ ഒഴിഞ്ഞുമാറി..വേറൊരു സന്തോഷവും തേടി അവന്‍ പോയില്ല… എന്റെ ലോകം അവളുള്ളതായിരിക്കണം ..അവന്‍ മനസ്സില്‍ ഉറപ്പിച്ചു ..വരച്ചും മായ്ച്ചും , കൂട്ടിയും കുറച്ചും കാലം കടന്നു ..അങ്ങനെയൊരു ബിരുദം അവന്റെ തലയില്‍ ചൂടിക്കൊടുത്തു..താന്‍ വിജയിച്ചെന്നു തോന്നി …അതിന്റെ ശോഭയില്‍ അവന്റെ മുഖം കൂടുതല്‍ തെളിഞ്ഞു ..മനസ്സില്‍ അവളുടേയും തെളിഞ്ഞ മുഖം.. അപ്പോഴും അവര്‍ പ്രണയിക്കുകയായിരുന്നു …

അവരപ്പോഴും പ്രണയിക്കുകയായിരുന്നു…
ഒരിക്കല്‍ തിരികെ വന്നു സ്വന്തമാക്കുമെന്ന് കയ്യിലടിച്ചു സത്യം ചെയ്തിട്ടവന്‍ പറന്നുപോയി ..ദൂരെ മണലാരണ്യം നിറഞ്ഞ നാട്ടിലേക്ക്.മനസ്സില്‍ കെട്ടിപ്പടുതതൊക്കെയും മണ്ണില്‍ കെട്ടിപ്പടുക്കാന്‍‍‍.. അവിടെ അവന്‍ മണല്‍കൊട്ടാരങ്ങളില്‍ സ്വപ്‌നങ്ങള്‍ തീര്‍ത്തു..അപ്പോളും അവള്‍ അവന്റെ കയ്പാട് പതിഞ്ഞ തന്റെ കയ്യ് വെള്ളയില്‍ അവന്റെമാത്രം മുഖം നോക്കിയിരുന്നു… അപ്പോള്‍ വേറെ ചില സ്വപ്‌നങ്ങള്‍ അവന്റെ വാതിലില്‍ വന്നു മുട്ടുന്നുണ്ടായിരുന്നു …അവനറിയാതെ….. സ്വന്തം സാമ്രാജ്യം തീര്‍ത്ത് അതിന്റെ ചക്രവര്‍ത്തിയാകണമെന്ന ആഗ്രഹം… .സ്വന്തമാക്കാന്‍ ഒരുപാടേറെ കാര്യങ്ങള്‍ മനസ്സിലേക്ക് വന്നു ..മനസ്സില്‍ അത്
മാത്രം …അതിനുവേണ്ടി അവന്‍ ഓടിത്തുടങ്ങി ..മനസ്സില്‍ അതുമാത്രം …അപ്പോള്‍ .അവളുടെ മുഖം മാഞ്ഞു പോകുന്നത് അവന്‍ അറിഞ്ഞില്ല ..അപ്പോഴും അവര്‍ പ്രണയിക്കുകയായിരുന്നു ….

അവരപ്പോഴും പ്രണയിക്കുകയായിരുന്നു…
ഇനിയും കാത്തിരിക്കണം… നമുക്കായി കെട്ടിപ്പടുക്കാന്‍ ഇനിയുമേറെയുണ്ട് ..എന്നിട്ടാകാം…നമ്മളൊരുമിച്ച് ..എല്ലാം നമുക്കുവേണ്ടി മാത്രം .. ..അവനതവളോട് പറഞ്ഞു ..ഒന്നല്ല ..ഒരുപാട് തവണ …എന്തിന്? എന്ന അവളുടെ ചോദ്യത്തിനു അവനുത്തരമില്ലായിരുന്നു .. ലോകം കീഴടക്കാന്‍ പടപ്പുറപ്പാടിനിറങ്ങിയ അവന്റെ മനസ്സില്‍ ഒരായിരം ഉത്തരങ്ങള്‍ നിശബ്ദമായി കിടന്നു …അവന്റെ ലക്ഷ്യങ്ങള്‍ അങ്ങ് മാനം മുട്ടെ വളര്‍ന്നു നിന്നു … കാലചക്രം പിന്നെയുമുരുണ്ടു ..ലാഭവും നഷ്ടവും പങ്കിട്ടെടുത്ത കണക്കുപുസ്തകത്തില്‍ അവന്റെ സമ്പാദ്യം നഷ്ടം രേഖപ്പെടുത്തി..കൂട്ടിനു കുറെ ബാദ്ധ്യതകളും…കെട്ടിപ്പടുതതൊക്കെയും മണല്‍കാറ്റില്‍ മറഞ്ഞു … ഒന്നുമായിതീരാന്‍കഴിയാത്ത തന്റെ അവസ്ഥയോര്‍ത്ത് അവന്‍ വേദനിച്ചു …അവളെ ഓര്‍ത്തപ്പോള്‍ അവള്‍ക്കു കൊടുത്ത വാഗ്ദാനങ്ങള്‍ അവന്റെ മനസ്സിലേക്കോടിയെത്തി…പക്ഷെ അപ്പോഴും അവള്‍ അവനുവേണ്ടി കാത്തിരുന്നു..മോഹിച്ചു.. പക്ഷെ അവന്റെ അഭിമാനം അവനെ അതിനനുവദിച്ചില്ല..അങ്ങനെ ഹൃദയം പറിച്ചെടുക്കുന്ന വേദനയില്‍ അവള്‍ അവനെ വിട്ടു പോയി ..എന്തിനെന്നറിയാതെ…

അവരപ്പോഴും പ്രണയിക്കുകയായിരുന്നോ?
കാലചക്രം പിന്നെയുമുരുണ്ടു ..വിവാഹം, കുടുംബം,കുട്ടികള്‍ അവരിരുവരും രണ്ടു കോണില്‍ ഇതൊക്കെയായി കഴിഞ്ഞു..മനസ്സു മാത്രം വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മരച്ചില്ലയില്‍ കുരുങ്ങി കിടപ്പുണ്ടായിരുന്നു.. ഒരുമിച്ചുകണ്ട നല്ല കുറെ സ്വപ്നങ്ങളും.. ആ മരത്തിനു കീഴില്‍ പങ്കുവെച്ച സ്നേഹം പിന്നീടൊരിക്കലും ആ അളവില്‍ അവരെ തേടി വന്നില്ല..ആ സന്തോഷം അവരുടെ കണ്ണില്‍ തിളങ്ങിക്കണ്ടില്ല … ഒരിക്കല്‍ പോലും..അപ്പോഴും അവന്റെ കുട്ടിയെ അവളുടെ പേരും അവളുടെ കുട്ടിയെ അവന്റെ പേര് കൊടുത്തും വിളിക്കാന്‍ മാത്രം അവര്‍ മറന്നില്ല….അവരപ്പോഴും ചിന്തിച്ചു … ഈ നഷ്ടങ്ങള്‍ എന്തിനുവേണ്ടി.? അതെ, അവരപ്പോഴും പ്രണയിക്കുകയായിരുന്നു ..എന്തിനോ വേണ്ടി..
**********************************************************

സ്നേഹം അമൂല്യമാണ്‌ …അതിനുവേണ്ടിയുള്ള എന്ത് വിട്ടുവീഴ്ചയും, ത്യാഗവും വെറുതെയാവില്ല….അതിനു പകരം വേറൊന്നില്ല..
ഇതെന്റെ സുഹൃത്തിനുവേണ്ടി എഴുതിയതാണ്..പകുതിവരെ അവന്റെ കഥയാണ്..അവിടെത്തി നില്‍ക്കുന്നു… ബാക്കി പകുതി അവനു സംഭവിച്ചേക്കാവുന്നതും…എന്തായാലും അവനങ്ങനെ സംഭവിക്കാതിരിക്കട്ടെ…. ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ 🙂

“The best way to love anything is to realize that it might be lost”

 

സന്തോഷിക്കാനൊരു എളുപ്പവഴി! ജനുവരി 4, 2010

Filed under: ലേഖനങ്ങള്‍ — dhaneshka @ 1:15 പി‌എം

ഞാന്‍ മുന്‍പ് പോസ്റ്റിയ ഒരെണ്ണം കുറച്ചു ഭേദഗതി വരുത്തി വീണ്ടും പോസ്റ്റുന്നു..അനുഗ്രഹിച്ചാലും …

എല്ലാവര്ക്കും ശീതളമായ ഒരു സ്വാഗതം..ഊഷ്മളം എന്ന് പറയാതിരുന്നത് മനപ്പൂര്‍വമാണ്… ഊഷ്മളമായ സ്വാഗതം സായിപ്പിനെ പറ്റൂ.. അവിടെപ്പോഴും തണുപ്പല്ലേ..ഇവടാണെ വല്ലാത്ത ചൂടും ..അപ്പൊ ഇതല്ലേ നല്ലത്..വെറുതെ ഇനീം ചൂടുവേണോ? നമുക്ക് തണുപ്പ് മതി…
പ്രണയത്തെക്കുറിച്ചു പറഞ്ഞുകഴിഞ്ഞ ഈ അവസ്ഥയില്‍ ഇനി എന്ത് പറയണമെന്നങ്ങനെ തലപുകഞാലോചിക്കുമ്പോഴാണ്‌ …ഓര്‍ത്തത് ..സന്തോഷത്തെക്കുറിച്ച് പറഞ്ഞാലോ എന്ന് ..അങ്ങനെങ്കിലും നിങ്ങളെയൊന്നു സന്തോഷിച്ചു കാണാമല്ലോ …പക്ഷെ അപ്പൊ ഓര്‍ത്തു സന്തോഷത്തെക്കുറിച്ചുമാത്രം പറഞ്ഞിട്ടങ്ങുപോയാല്‍ മറ്റവന്‍ സമ്മതിക്കുമോന്നു…ഇനി അവനെങ്ങാനും ചുമ്മാ പണിതന്നാലോ ?..അല്ലെത്തന്നെ ഉണ്ട് ഒരുപാട്..ഇതൊക്കെ കിട്ടുന്ന വിലക്ക് വല്ലവര്‍ക്കും കൊടുത്തു കാശ് വാങ്ങിലായെന്താന്നു ചിന്തിക്കുവാ 🙂 ഏതാ ഈ അവന്‍ ? ..അവന്‍ ഇവന്‍ എന്നൊക്കെ പറയുന്നുണ്ടല്ലോ ..ആരാണവന്‍?എന്താണവന്റെ ലക്‌ഷ്യം ? ‍.. അത് മറ്റാരുമല്ല …മനസ്സിലായില്ലേ? അവനാണ് ദുഖം…അവനങ്ങിനെ എല്ലാം നോക്കി നില്പുണ്ട്..ഒരു തൂണിന്റെ മറവിലോ..മരത്തിന്റെ ചില്ലയിലോ അവനു കടന്നുവരാന്‍ ഒരു പഴുതുനോക്കിയാണവന്റെ നില്പ്..ക്ഷണിക്കപ്പെടാത്ത അതിഥിയായി അവന്‍ എപ്പോ വേണമെങ്കിലും കടന്നുവരാം…. അപ്പൊ ആദ്യം സന്തോഷത്തെക്കുറിച്ച് പറയാം…എന്ത്.? സന്തോഷമായെന്നോ..മതി..അതുമതി ..

എന്താണ് നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം തരുന്നതെന്ന് ചോദിച്ചാല്‍ പലര്‍ക്കും പല ഉത്തരമായിരിക്കും..പലപ്പോഴും വിചിത്രവുമായിരിക്കും അവ.. ചെലപ്പോ കട്ടിലില്‍ ചുമ്മാ കാറ്റും കൊണ്ട് കെടക്കുന്നതാകാം ..അല്ലെങ്കി കാലത്തെഴുന്നേറ്റു ഒരു കപ്പു ചൂട് ചായ കുടിക്കുന്നതാകാം …അതല്ലെങ്കി ഇമ്പമുള്ള ഒരുഗാനം കേള്‍ക്കുന്നതുമാകാം ..അല്ലെങ്ങി രണ്ടു പെഗ്ഗ് കഴിക്കുമ്പോഴാകാം..അല്ലെങ്കില്‍ ഈയുള്ളവനെപ്പോലെ ഏകാന്തതയുടെ ഒരു കൂടുണ്ടാക്കി അതില്‍ കഴിയുമ്പോഴാകാം..ചെലപ്പോ വിശന്നു പോരിഞ്ഞിരിക്കുംപോ കിട്ടുന്ന അല്പം കഞ്ഞിയാകാം…അല്ലെങ്കി ചെലപ്പോ ഒരു ഐസ്ക്രീമായിരിക്കും സന്തോഷം തരുന്നത് ..ചെലപ്പോ പണമാകം… …ഇതൊന്നുമാല്ലെങ്കി ചെലപ്പോ ബ്ലോഗ്‌ എഴുതുന്നതുമാകാം 🙂 ..ജീവിതമെന്ന പൂന്തോട്ടത്തില്‍ ഏറ്റവും പതുക്കെ കായ്ക്കുന്ന ഒന്നാണ് സന്തോഷം…അപ്പൊ സന്തോഷവും നമുടെ മനസ്സില്‍ വളര്‍ത്തിയെടുക്കണം …സന്തോഷത്തിന്റെ വിത്തും നമ്മുടെയൊക്കെ മനസ്സില്‍ പാകിയാലെ അത് വളരൂ..

നിങ്ങള്‍ മുഴുവന്‍ സമയവും ദുഖത്തിലാണോ? സന്തോഷം തോനുന്നെയില്ലേ?
സന്തോഷം തോന്നാന്‍ എന്ത് വഴി..?അതിനു വഴിയുണ്ട്..ഒരെളുപ്പ വഴി..അതൊരു വലിയ രഹസ്യം …നിങ്ങള്‍ക്കുവേണ്ടി ഞാനത് പരസ്യമാക്കുന്നു …ഓക്കേ ? നിങ്ങള്ക്ക് ഏറ്റവും സന്തോഷം തരുന്നത് അല്ലെങ്കില്‍ തോന്നുന്നത് എന്താണെന്ന് ചിന്തിക്കുക ..കണ്ടെത്തുക ..കണ്ടെത്തിയോ..? ഇല്ലെന്നോ? ..ശരി ഒന്നുകൂടൊന്നു ആലോചിക്ക് …ചെലപ്പോ ഒരു കാറ് സ്വന്തമാക്കുന്നതാകാം …അല്ലെങ്കി പഴയ പ്രണയ കഥയിലെ കാമുകിയോട് സംസാരിക്കുന്നതാകാം …അല്ലെങ്കി കുറെ കാശ് കിട്ടുന്നതാകാം ..അങ്ങിനെന്തെന്കിലുമാകാം… ഇനിയാണ് ശ്രദ്ധിക്കേണ്ടത് ..ചിന്തിച്ചാല്‍ നിങ്ങള്ക്ക് മനസ്സിലാകും കാറും, കാമുകിയും പണവുമൊന്നുമല്ല യഥാര്‍ത്തത്തില്‍ നിങ്ങള്ക്ക് സന്തോഷം തരുന്നത് ..മറിച്ച്‌ ..കാറും പണവുമൊക്കെ നിങ്ങള്‍ക്കുണ്ടെന്ന വിശ്വാസം,അല്ലെങ്കി തോന്നലാണ് നിങ്ങള്‍ക്കു സന്തോഷം തരുന്നത് ! വിശ്വാസമായില്ലേ ?ആയില്ലെങ്കി ഒന്ന് പരീക്ഷിച്ചു നോക്കുക..നിങ്ങളുടെ മുന്നിലിരിക്കുന്ന അലമാരയില്‍ നിറയെ പണമാണെന്ന് വിശ്വസിക്കുക..നിങ്ങളത് തുറക്കുമ്പോ നോട്ടുകെട്ടുകള്‍ കാണുന്നെന്നും മനസ്സില്‍ സങ്കല്പിക്കുക..അതുകൊണ്ട് വാങ്ങിയ കാറിന്റെ താക്കോല്‍ നിങ്ങളുടെ കയ്യിലിരിക്കുന്നെന്നും ഭാവനയില്‍ കൃത്യമായി കാണുക..നിങ്ങളതില്‍ കയറി പോകുമ്പോള്‍ പുറത്തു മഴ പെയ്യുന്നത് കാണുന്നു …ഭാവനയില്‍ കാണണം..അതുപോലെ ഭാവിക്കുക ..എങ്കിലേ സംഭവം നടക്കൂ..ഇപ്പൊ സന്തോഷം തോന്നുന്നില്ലേ ? സത്യം പറയണം..വേണേ വേറൊരു പരീക്ഷണമാകാം…കുറെ നാളായി നിങ്ങളെ നിങ്ങടെ പഴയ കാമുകനോ കാമുകിയോ വിളിക്കണമെന്ന് ആഗ്രഹിക്കുന്നു..പക്ഷെ വിളിച്ചില്ല..അവര്‍ക്ക് തിരക്കാണ് …സങ്കടം തോനുന്നു 😦 …ഇപ്പൊ നിങ്ങള്‍ മൊബൈലിലേക്ക് നോക്കുക..അതാ അവള്‍ വിളിക്കുന്നു..അവളുടെ പേര് കാണുന്നു.. 🙂 …അത് മനസ്സില്‍ കാണുക..വിശ്വസിക്കുക..നിങ്ങളവളോട് സംസാരിക്കുന്നു..അവസാനം അവള്‍ നിങ്ങള്‍ക്കൊരു GOOD NIGHT മെസ്സേജും അയക്കുന്നു..അതും മൊബൈലിന്റെ സ്ക്രീനില്‍ കാണുക..അപ്പൊ തീര്‍ച്ചയായും സന്തോഷം തോന്നും..നിങ്ങളിത് എത്രത്തോളം യഥാര്തമാനെന്നു വിശ്വസിക്കുന്നോ അത്രത്തോളം മനസ്സില്‍ നില്‍ക്കും …സന്തോഷം തോന്നും..പിന്നെ അവള് വിളിച്ചില്ലെന്ന് കരുതി നിങ്ങള്‍ ഒരിക്കലും ..വിഷമിക്കില്ല….കാരണം നിങ്ങള്‍ അത് സ്വയം വിശ്വസിച്ചു..നാളെ അവളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അവള് വിളിച്ചതായി തോന്നും..തോന്നണം… ഞാനീ പറഞ്ഞത് ഒരു വലിയ മനശാസ്ത്ര സത്യമാണ്. ലളിതമായി(?) പറഞ്ഞെന്നെ ഒള്ളൂ..
So Think ….
“What feelings equal happiness to me”?
These feelings are what you need in order to be happy….

You just have to realize the feelings that make you happy , act like that, and DECIDE to live those feelings today! You will be Happy …. 🙂

എന്തായാലും ഇക്കാലത്ത് എന്താണ് നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കുന്നതെന്ന് കണ്ടുപിടിക്കാന്‍ ചില പത്രക്കാരും ചില്ലറമുടക്കുന്നുണ്ട് .. ആസ്‌ത്രേലിയയിലെ ഹെറാള്‍ഡ്‌ സണ്‍ എന്ന പത്രമാണ്‌ ഇതിനുവേണ്ടി കച്ചമുറുക്കി ഇറങ്ങിയത്‌ …ഇത്തരമൊരു സര്‍വ്വേ നടത്തിയത്‌…എന്തായാലും ഈ സായിപ്പന്മാരെ സമ്മതിക്കണം.. എന്തോക്കെയാനിവര് നമുക്കുവേണ്ടി ചെയ്യുന്നത് ? …പുതിയ കാലഘട്ടത്തിലെ ഇഷ്ടാനിഷ്ടങ്ങളുടെ ക്രമം കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെയാണ്‌ പത്രം സര്‍വ്വേ നടത്തിയത്‌..എന്തായാലും സംഭവം ഒരുവിധം ഒപ്പിച്ചു …പുരുഷന്മാരും സ്‌ത്രീകളും ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്നതായി പൊതുവില്‍പ്പറഞ്ഞത്‌ വിനോദവും, വിശ്രമവുമാണ്‌. പുരുഷന്മാര്‍ക്ക്‌ സന്തോഷം നല്‍കുന്നവയുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്‌ സെക്‌സാണ്‌. ഇന്റര്‍നെറ്റ്‌ സര്‍ഫിങ്‌ പട്ടികയില്‍ മൂന്നാംസ്ഥാനത്താണ്‌.

സ്‌ത്രീകള്‍ക്കും ഇക്കാര്യങ്ങളെല്ലാം സന്തോഷം നല്‍കുന്നവതന്നെ. പക്ഷേ ഇവയേക്കാളും കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പം ചെലവിടുക, മൃഗങ്ങളെ സംരക്ഷിക്കുക ഇതൊക്കെയാണ്‌ സ്‌ത്രീകള്‍ സന്തോഷം കണ്ടെത്തുന്ന കാര്യങ്ങള്‍.
നല്ലഭക്ഷണം കഴിക്കുകയെന്നത്‌ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേപോലെ സന്തോഷം നല്‍കുന്ന കാര്യമാണ്‌. സര്‍വ്വേയില്‍ പങ്കെടുത്ത പുരുഷന്മാരില്‍ 14ശതമാനം പേര്‍ ഷോപ്പിങില്‍ സന്തോഷം കണ്ടെത്തുന്നു. അതുപോലെതന്നെ 30ശതമാനം സ്‌ത്രീകളും ഷോപ്പിങില്‍ സന്തോഷം കണ്ടെത്തുന്നവരാണ്‌.കാശ് ചുമ്മാ പൊടിച്ചുകളയലാണ് ഇക്കൂട്ടരുടെ പണി . കൂടാതെ മറ്റൊരു വസ്തുത സമ്പത്ത് സന്തോഷം തരില്ല എന്ന വസ്തുത പൂര്‍ണ്ണമായും ശരിവക്കുന്നതായിരുന്നു സര്‍വ്വേ ഫലം…4% പേര്‍ മാത്രമാണ് പണം സന്തോഷം നല്‍കുന്നു എന്ന് പറഞ്ഞത്….
ഇതുവായിച്ചപ്പോള്‍ എനിക്കുതോന്നി മേപ്പടി പത്രം സായിപ്പന്മാരെ കളഞ്ഞിട്ടു നമ്മുടെ ഈ കൊച്ചുകേരളത്തില്‍ ഇങ്ങനൊരു സംഭവം നടത്തിയാല്‍ എന്തായിരിക്കും ഫലെമെന്നു.. എനിക്ക് തോന്നണു മദ്യവും സീരിയലുമായിരിക്കും ഒന്നാം സ്ഥാനത്തെന്ന്…..`പുരഷന്മാരും സ്ത്രീകളും അതിന്റെ പുറകേയാണല്ലോ ..ഇതുരണ്ടും ഇല്ലാത്ത സ്ഥിതി വളരെ ദയനീയം തന്നായിരിക്കും…എന്തായാലും മാര്‍ഗമല്ലല്ലോ പ്രധാനം.. ലക്ഷ്യമല്ലേ.. അങ്ങിനെയെങ്കിലും അവര് സന്തോഷം കണ്ടെത്തുന്നു എന്ന് കരുതി സമാധാനിക്കാം….. സന്തോഷം ചിലപ്പോള്‍ നിങ്ങള്‍ അറിയാതെ തുറന്നിട്ട ഒരു വാതിലിലൂടെ നുഴഞ്ഞു കയറി നിങ്ങളെ അമ്പരിപ്പിക്കും.. ചെലപ്പോ പാതിചാരിയ ഒരു ജനാല വഴി നിങ്ങളറിയാതെ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകും ..അതിനങ്ങിനെ കാലവും നേരവുമോന്നുമില്ല..വെട്ടൊന്ന് തുണ്ടം രണ്ട്..അതാ പ്രക്രതം..അപ്പൊ പിന്നെ നിങ്ങളാലോചിക്കും സന്തോഷം തോന്നാന്‍ എന്താ ഇപ്പൊ ചെയ്യാ?
ശ്രദ്ധിച്ചാല്‍ ഒരു കാര്യം നിങ്ങള്ക്ക് മനസ്സിലാകും.. നിങ്ങള്ക്ക് എപ്പോഴും സ്വയം സന്തോഷിക്കാന്‍ സാധിച്ചെന്നു വരില്ല ..പക്ഷെ ഒന്നുണ്ട്..നിങ്ങള്ക്ക് എപ്പോഴും മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കാന്‍ കഴിയും..ഒരു വാക്ക് കൊണ്ടോ..പുഞ്ചിരികൊണ്ടോ..എന്തുകൊണ്ടായാലും അത് സാധിക്കും..അപ്പൊ ഭൂമിയിലെല്ലാവരും അങ്ങിനെ ചെയ്‌താല്‍ ഈ ഭൂമിയൊരു പൂങ്കാവനമാകില്ലേ ! എന്തുകൊണ്ട് അങ്ങിനെ ചിന്തിച്ചുകൂടാ? എല്ലാ ദുഖങ്ങള്‍ക്കും ഒരു പരുധിവരെ അതൊരു പരിഹാരമാവില്ലേ? ചിന്തിക്കൂ..ഇതതിനുള്ള സമയമാണ്..സന്തോഷം പങ്കുവെയ്ക്കുമ്പോള്‍ ഇരട്ടിക്കുന്നു..മറിച്ച് ദുഃഖം പങ്കുവെക്കുമ്പോള്‍ പകുതിയാകുന്നു..ഈ സന്ദേശം നിങ്ങളിലേക്കെത്തിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ കൃതാര്‍ഥനായി.. സന്തോഷവാനായി 🙂

ഇനി ദുഖത്തെക്കുറിച്ച് അല്പം പറയാം..ദുഖിക്കണ്ട…അല്പമേ പറയുന്നുള്ളൂ..ഏറ്റവും വല്യ ദുഃഖം എന്തെന്ന ചോദ്യത്തിനു ചെലപ്പോ നേരത്തെ സന്തോഷത്തിനു തന്ന മറുപടിയെക്കാള്‍ കൂടുതല്‍ ഉത്തരങ്ങളാകും നിങ്ങള്‍ക്കുണ്ടാവുക ‍..ദുഃഖം അത്രയേറെ സമ്പന്നമാണ്…ഒന്നുമില്ലാത്തവനെയും,എല്ലാമുള്ളവനെയും ഒരുപോലെ കടാക്ഷിക്കുന്നത്‌..വലുപ്പ ചെറുപ്പ മില്ലാത്തത്, യാതൊന്നിനും അന്തരമില്ലാത്തത് …ഒരുവന്റെ സന്തോഷം വേറൊരുത്തന് ചെലപ്പോ ദുഖമായി തോന്നാം …തിന്നാത്തവനു ഇലകിട്ടാഞ്ഞിട്ടു…തിന്നവന് പായകിട്ടാഞ്ഞിട്ടു ..അതാണ്‌ ഈ ദുഃഖം
അമ്മയ്ക്ക് പ്രാണവേദന ..മകള്‍ക്ക് വീണവായന ..ചെലപ്പോ പ്രണയിച്ച പെണ്‍കുട്ടി ഇട്ടേച്ചു പോയതുകൊണ്ടോ ..അല്ലെങ്കില്‍ ഊണിനു ഉപ്പേരി ചേച്ചി ക്ക് മാത്രം കൊടുത്തപ്പോഴോ ഒക്കെ ആയിരിക്കും ദുഃഖം തോന്നിയിട്ടുണ്ടാവുക….എന്താണ് മനുഷ്യനെ ഏറ്റവുമധികം ദുഖിപ്പിച്ചിട്ടുള്ളത് ..അഥവാ ഇപ്പോഴും ദുഖിപ്പിക്കുന്നത്? എനിക്ക് തോന്നിയിട്ടുള്ളത് ഞാന്‍ പറയാം ..എന്റെ കാഴ്ചപാടില്‍ ദാരിദ്ര്യമാണ് ഏറ്റവും വലിയ ദുഃഖം.ദുഖങ്ങളുടെ തലമൂത്ത കാരണവര്‍..നമ്മുടെ ഭാസ്ക്കര കാരണവരെപ്പോലെ ! യുഗങ്ങളായി. മറ്റേതു ദുഖവും കാലം മായ്ചു കളയും..പക്ഷെ ഇതുമാത്രം അങ്ങനെ മായില്ല..ചെയ്യാത്ത കുറ്റത്തിനുള്ള ശിക്ഷയാണ് ദാരിദ്ര്യം എന്ന് ഒരു മഹാന്‍ പറഞ്ഞത് ഞാനോര്‍മ്മിക്കുന്നു.. ദാരിദ്ര്യമാണ് കുറ്റകൃത്യങ്ങളുടെ മാതാവെന്നാണല്ലോ ചൊല്ല് ..എല്ലാരും നമ്മളെ വിട്ടു പോയാലും..എല്ലാനും നഷ്ടപ്പെട്ടാലും നമ്മുടെ കൂടെയുള്ളത് ഈ ദാരിദ്ര്യമാണ്..അതെന്നും കൂടെയുണ്ടാകും..അതൊരിക്കലും നമ്മളെ വിട്ടുപോകില്ല .എന്നെയും, നിങ്ങളെയും ഒക്കെ… ദാരിദ്ര്യത്തിന് ഒരവസാനവുമില്ല..അതിങ്ങനെ നീണ്ടു നിവര്ന്നുകിടക്കും ..ചേക്കേറാന്‍ ഒരു ചില്ല നോക്കി ..എന്തായാലും അതിനെക്കുറിച്ച് കൂടുതല്‍ പറയണില്ല.. പറഞ്ഞാല്‍ ചെലപ്പോ കാടുകയറും…നമുക്ക് കാടുവേണ്ട..നാടുമതി ..
അല്ലേ?
എന്തായാലും ഇത് കുത്തിയിരുന്ന് ക്ഷമയോടെ വായിച്ച നിങ്ങളെ തേടി സന്തോഷത്തിന്റെ ഇളം കാറ്റുവന്ന് തണുപ്പിച്ചില്ലെങ്കിലും,ദുഖത്തിന്റെ ചൂടുകാറ്റ് തേടി വരരുരതെന്നു മാത്രം പ്രാര്‍ഥിക്കുന്നു..ഇനിയൊരുപക്ഷേ തേടി വന്നാല്‍ മനമാറുവോളം തണുപ്പിക്കാന്‍ നിറമാരി നിറഞ്ഞു പെയ്യട്ടെ..

ഇവടെനിന്നും ആരും ജീവനോടെ രേക്ഷപെടില്ല..രക്ഷപെട്ട ചരിത്രമില്ല ..പിന്നെന്തിനു ജീവിതത്തെ ഇത്ര ഗൌരവമായി കാണുന്നു സുഹൃത്തേ? 🙂

അപ്പൊ ഇന്നത്തേക്ക് നിര്ത്തുന്നു ..അഭിപ്രായങ്ങള്‍ അറിയിക്കുക ..

“എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം, നമുക്കില്ലൊരു ലോകം “

 

ജീവിതം ഡിസംബര്‍ 23, 2009

Filed under: ലേഖനങ്ങള്‍ — dhaneshka @ 6:54 എ.എം.

മനുഷ്യന്‍റെ ജീവന്‍ ഒരു പൂവിനു സമമല്ലേ…
എപ്പോള്‍ വേണമെങ്കിലും കൊഴിഞ്ഞു പോകാം…
പക്ഷെ ഒരു ഇത്തിരി നേരം ആ പൂവ്
മറ്റുള്ളവര്‍ക്ക്‌ കൊടുക്കുന്ന സന്തോഷം
എത്ര വലുതാണ്…
അതു പോലെയാണ് നമ്മുടെ ഓരോത്തരുടെയും ജീവിതം…
ഒരു ചിരിയിലൂടെ…വാക്കിലു‌ടെ…പ്രവൃത്തിയിലൂടെ…
നമുക്കും അല്പം സന്തോഷം മറ്റുള്ളവര്‍ക്ക്‌ കൊടുക്കാന്‍ കഴിഞ്ഞാല്‍
എത്ര നല്ലതാണു…
ദുഖത്തിലുള്ള ഒരു മനസ്സിനെ സന്തോഷത്തിലേക്ക് നയിക്കാന്‍ കഴിയുന്നത്
എത്ര ആശ്യാസകരമാണ്…
“ജീവിതകാലം വരെയും നല്കു‌ ഒരിറ്റു സ്നേഹം
ഓരോ പൊന്‍ കണികകളിലും…
കളങ്കമില്ലാത്ത മനുഷ്യ സ്നേഹം ഒരു തിരിയായി തെളിഞ്ഞിടട്ടെ ലോകാവസാനതോളവും”…
“സ്നേഹത്തിന്റെ സ്പര്‍ശം നമ്മളിലു‌ടെ അറിയട്ടെ മറ്റുള്ളവര്‍”…

 

പ്രണയം ഒക്ടോബര്‍ 23, 2009

Filed under: ലേഖനങ്ങള്‍ — dhaneshka @ 1:27 പി‌എം

http://f4746811.linkbucks.com

ഒരിക്കല്‍ എങ്ങിലും പ്രണയിക്കാത്തത് ആയി ആരെന്‍കിലും കാണുമോ ??

പ്രണയം എന്നത് ഒരാളോടു മാത്രം തോന്നുന്നത് അല്ലെ അല്ല …. പലര്കും പ്രണയം എന്ന് പറഞ്ഞാല്‍ ആദ്യം ഏതേലും പെന്പിള്ളരെ ആണ് ഓര്മ വരിക … ഛെ … ഇത്രയെ ഉള്ളു നിങ്ങളുടെ ഭാവന .

എന്ത് കൊണ്ടു പ്രകൃതിയെ പ്രണയിച്ചുകൂടാ… ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന സംഗീതത്തെ ഞാന്‍ പ്രണയിക്കുന്നു , ഇഷ്ടപെട്ട നല്ലൊരു കഥയെ അല്ലെങ്ങില്‍ കവിതയെ ഞാന്‍ പ്രണയികുന്നു . ചിലപ്പോള്‍ തീര്‍ത്തും അപരിചിത ആയ ഒരു പെണ്‍കുട്ടിയോട് സംസരികുമ്പോള്‍ കുറച്ച് നിമിഷത്തേക്ക് അവളെ പ്രണയിക്കരില്ലേ മനസ്സ്.

എനിക്ക് ആ വാക്ക് ഇഷ്ടം ആണ് … പ്രണയ കവിതകള്‍ എന്നോ കഥകള്‍ എന്നോ ഉള്ള പുസ്തകങ്ങള്‍ കണ്ടാല്‍ അതായിരിക്കാം ഞാന്‍ ആദ്യം എടുത്തു നോക്കുന്നത് …..

അപ്പോള്‍ മനസാക്ഷി ഉള്ളില്‍ നിന്നും ചോദിക്കുന്നു , “ഡേയ് ,നീ പ്രണയിചിട്ടില്ലേ എന്ന് ” … ഉണ്ട് ഒരുപാടു പ്രാവശ്യം .. ഇനിയും പ്രണയിക്കും ഒരുപാടു …ഒരുപാടു ..

 

നിമിഷങ്ങളില്‍ ആണോ ജീവിതം ??

Filed under: ലേഖനങ്ങള്‍ — dhaneshka @ 1:24 പി‌എം

എന്താ ചോദ്യം അല്ലെ …. ആരോ എവിടെയോ പറഞ്ഞത് പോലെ തോന്നുന്നു അതായത്‌ “കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഇല്ലേ , അത് മാത്രമെ ജീവിതത്തില്‍ ബാക്കിയാവു എന്ന്” .

കഴിഞ്ഞ ദിവസം ഞാന്‍ എന്റെ ഫ്രണ്ട്സിനു ഒക്കെ ഒരു മെസ്സേജ് അയച്ചു “ഇതുവരെ നിങ്ങളുടെ ജീവിതത്തില്‍ നടന്ന ഏറ്റവും ബെസ്റ്റ് കാര്യം എന്താണ് എന്ന് ”

ഒരൊറ്റ മറുപടിയും വന്നില്ല …. ആര്ക്കും ഇതുവരെ സന്തോഷും , സുരേഷും ഒന്നും കിട്ടിയിടില്ലേ എന്ന് തോന്നുന്നു ..

മുന്പ് എവിടെയോ വായിച്ചത്‌ ഓര്‍കുന്നു …

സുഖമായ്‌ കിടക്കയില്‍ കിടന്നു കൊണ്ടു പുറത്തു പെയുന്ന മഴയുടെ സംഗീതം കേള്‍ക്കുക …

ഇഷ്ടപെടുന്ന ആളെ പറ്റി ഓര്‍ക്കുക …….

നല്ല നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡിലുടെ ഒരു ലോങ്ങ്‌ ഡ്രൈവ് ……

പഴയ ( അലക്കാതെ വച്ച ) ജീന്‍സിന്റെ പോക്കെറ്റില്‍ നിന്നും പണം കിട്ടുക , അതും ആവശ്യം ഉള്ളപ്പോള്‍

അടുത്ത സുഹൃത്തിന്റെ കൈപിടിക്കുക …..

ഏറ്റവും ഇഷ്ടപെടുന്ന ആളുടെ ഒരു ആലിംഗനം ( ജാധു കി ജപ്പി* )

ചിരിച്ചു ചിരിച്ചു കണ്ണില്‍ വെള്ളം നിറയുന്ന നിമിഷം …..

ഇത്രയേ ഉള്ളു … ഇനിയും ഇല്ലേ ഒരുപാടു …. അല്ലെ

ആദ്യമായ്‌ “ഇഷ്ടമാണ്” എന്ന് കേള്‍ക്കുക ….

ആദ്യത്തെ കുഞ്ഞിന്റെ കണ്ണുകളില്‍ നോക്കുന്ന നിമിഷം …. ( ഓ ഒരു പപ്പാ ആകാന്‍ കഴിയുക എന്നത് ഒരു ഭാഗ്യം ആണ് അല്ലെ )

ഒരിക്കലും ഇനി വിളിക്കില്ല എന്ന് കരുതിയ ഒരാളുടെ ഒരു കാള്‍ ….

ജീവിതത്തില്‍ ഏറ്റവും ഇഷ്ടപെട്ട പ്രണയിനി , ഒരുപാടു അകന്നു പോയി …. അവളുടെ കൂടെ വീണ്ടും കിട്ടുന്ന ഒരു സായാഹ്നം …..

പിന്നെ ഒരുപാടില്ലേ …. ഇതു പോലത്തെ

സര്‍ഫ്‌ പാക്കില്‍ സ്വര്‍ണ നാണയം ……

ഓണം ബമ്പര്‍ നറുക്കില്‍ ഒരു അഞ്ചു ലക്ഷം …..

അടൂരിന്റെ സിനിമയില്‍ നായകനാവുക ( അതാകുമ്പോള്‍ ഡയലോഗ് അധികം കാണില്ല )

വെറുതെ ഇരികുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടുക ( ഹ ഹ ഹ ഹ ….. ശ്രീശാന്തിനെ ഓര്ത്തു പോയി )

ഇതൊക്കെ സംഭവിച്ചാല്‍ അന്തം വിട്ടു കുന്ദം , പോകും … ഉറപ്പാണ്‌ ….

വാലില്ലാ കഷ്ണം : പറയാന്‍ വിട്ടുപോയി, ഓര്‍കാപുരത് ചെകിടത്ത്‌ അടി കിട്ടുക , ഇതും നല്ല ഒരു ഓര്ത്തു വെക്കാവുന്ന നിമിഷം ആണ് …..

*ഒരു ഹിന്ദി സിനിമയിലെ പ്രയോഗം

 

ഒരു ബോള്‍ട്ട് അധികമായിപ്പോയ യന്ത്രമാണ് പുരുഷന്‍. ഒരു നട്ട് അധികമായിപ്പോയ യന്ത്രം സ്ത്രീയും. ഒക്ടോബര്‍ 20, 2009

Filed under: ലേഖനങ്ങള്‍ — dhaneshka @ 8:20 എ.എം.

ring